മുംബൈയില്‍ കനത്ത മഴ തുടരുന്നു; ജാഗ്രതാനിര്‍ദേശം
അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
മുംബൈയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് പ്രദേശത്തെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മൂന്ന് മണിക്കൂറിനുള്ളില്‍ മാത്രം 65 മില്ലിമീറ്റര്‍ മഴ പെയ്തു. 2005ന് ശേഷം ഏറ്റവും ശക്തമായ മഴയാണ് മുംബൈയില്‍ പെയ്യുന്നത്.
അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്ന് അറിയിച്ച കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നറിയിച്ചു. മേഖലയില്‍ റെഡ് വാര്‍ണിങ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
അതിനിടെ മഴ ഗുജറാത്തിലേക്കും ഗോവയിലേക്കും കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും മഴയുള്ളപ്പോള്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.