തമിഴ്നാട്ടില്‍ സര്‍ക്കാര്‍‌ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസമാക്കി

Update: 2018-05-11 22:07 GMT
Editor : Damodaran
തമിഴ്നാട്ടില്‍ സര്‍ക്കാര്‍‌ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസമാക്കി
Advertising

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലയിലെ വനിതകള്‍ക്ക് കൂടി ഒമ്പത് മാസത്തെ പ്രസവാവധി ഉറപ്പാക്കാനുള്ള നടപടികള്‍.....

തമിഴ്നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി ഒമ്പത് മാസമാക്കി ഉയര്‍ത്തി. മുഖ്യമന്ത്രി ജയലളിത നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത് 2011ല്‍ തന്‍റെ സര്‍ക്കാരാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി 90 ദിവസത്തില്‍ നിന്നും ആറ് മാസമായി ഉയര്‍ത്തിയതെന്നും ഇപ്പോള്‍ ആറു മാസത്തില്‍ നിന്നും അവധി ഒമ്പത് മാസമായി ഉയര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലയിലെ വനിതകള്‍ക്ക് കൂടി ഒമ്പത് മാസത്തെ പ്രസവാവധി ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News