കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ഇല്ലെന്ന് വാദത്തിനിടെ ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന ഫോറന്‍സിക് പരിശോധനാ ഫലവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസമാണ് വാദം പൂര്‍ത്തിയായത്. വാദം കേള്‍ക്കുന്നതിനിടെ ഡല്‍ഹി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹത്തിന്റെ നിര്‍വചനം എന്താണെന്ന് അറിയാമോയെന്ന് കോടതി പൊലീസിനോട് ചോദിച്ചിരുന്നു.
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി ഇല്ലെന്ന് വാദത്തിനിടെ ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി ആരോപിക്കുന്ന വീഡിയോ വ്യാജമാണെന്ന ഫോറന്‍സിക് പരിശോധനാ ഫലവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.