പൊതുഇടങ്ങളിലെ ശുചിമുറികള്‍: കേരളത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Update: 2018-05-11 08:51 GMT
നവംബര്‍ 1 മുതല്‍ പൊതുഇടങ്ങളില്‍ പൂര്‍ണമായും മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുമെന്ന് പ്രധാനമന്ത്രി
പൊതുഇടങ്ങളില്‍ ശുചിത്വമുറികള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ വിദ്യാര്‍ഥികള്‍ ശുചിത്വമുറികള്‍ നിര്‍മിച്ചത് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. നവംബര്‍ 1 മുതല്‍ പൊതുഇടങ്ങളില്‍ പൂര്‍ണമായും മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.