കലങ്ങിമറിഞ്ഞ് തമിഴ് രാഷ്ട്രീയം; കൂടുതൽ എംഎൽഎമാർ ദിനകരൻ പക്ഷത്ത്
Update: 2018-05-11 12:04 GMT
അവിശ്വാസ പ്രമേയത്തിലേക്ക് തമിഴ്ഭരണം അടുക്കുമ്പോൾ ടിടിവി ദിനകരൻ കൂടുതൽ കരുത്തനാവുകയാണ്.
തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. കൂടുതൽ എംഎൽഎമാർ ദിനകരൻ പക്ഷത്തെത്തി. 22 പേരാണ് ഇപ്പോൾ ടിടിവി പക്ഷത്തുള്ളത്.
അവിശ്വാസ പ്രമേയത്തിലേക്ക് തമിഴ്ഭരണം അടുക്കുമ്പോൾ ടിടിവി ദിനകരൻ കൂടുതൽ കരുത്തനാവുകയാണ്. ഇന്ന് തിരുക്കറ കുൺട്രം എംഎൽഎ എം വി ബോസ് കൂടി ദിനകരൻ പക്ഷത്തെത്തി. ഇതോടെ ദിനകരന് 22 പേരുടെ പിന്തുണയായി.
19 എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് എടപ്പാടി പളനി സ്വാമിയുടെ ഭരണം പ്രതിസന്ധിയിലായത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ അടക്കം പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയാണ് ദിനകരൻ പാർട്ടിയിൽ ശക്തി പ്രാപിക്കുന്നത്. ദിനകരൻ ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള ചർച്ചകൾ ഭരണപക്ഷത്തും സജീവമാണ്.