ഗുജറാത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്
Update: 2018-05-12 00:02 GMT
ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി എന്നിവരെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നത്
ഗുജറാത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ഗുജറാത്തില്‍ ചേരും. ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി എന്നിവരെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കുന്നത്. രണ്ട് പേരും അമിത്ഷായോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന നല്‍കുന്ന നിതിന്‍ പട്ടേലിന് സമുദായത്തിലെ വലിയൊരു വിഭാഗം നേതാക്കള്‍ എതിരാണെന്നത് ദോഷകരമായി ബാധിക്കും. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് വിജയ് രൂപാനിക്ക് തിരിച്ചടിയാകുക.