അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യസംഘം

Update: 2018-05-12 06:35 GMT
അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യസംഘം
Advertising

2020, 2024, 2028 വര്‍ഷങ്ങളില്‍ നടക്കുന്ന അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഫലപ്രദമാകുന്നതിനുള്ള സമഗ്ര കര്‍മപദ്ധതി തയ്യാറാക്കുന്നതിനായാണ് ദൗത്യസംഘമെന്ന് പ്രധാനമന്ത്രി പറഞ്ഞു

അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സമഗ്ര രൂപരേഖ തയ്യാറാക്കാനാണ് സംഘത്തെ നിയോഗിക്കുന്നത്. 2020, 2024, 2028 വര്‍ഷങ്ങളില്‍ നടക്കുന്ന അടുത്ത മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഫലപ്രദമാകുന്നതിനുള്ള സമഗ്ര കര്‍മപദ്ധതി തയ്യാറാക്കുന്നതിനായാണ് ദൗത്യസംഘമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഒളിമ്പിക് ദൗത്യസംഘത്തെ നിയോഗിക്കുന്ന കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നിരാശാചനകമായ പ്രകടനത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനം. 118 കായികതാരങ്ങള്‍ അടങ്ങിയ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെ അയച്ച ഇന്ത്യക്ക് ആകെ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് റിയോയില്‍ സ്വന്തമാക്കാനായത്.

Tags:    

Similar News