ഡാർജലിങില്‍ ഒരു മാസത്തെ ബന്ദിന്​ ആഹ്വാനം

Update: 2018-05-12 12:16 GMT
ഡാർജലിങില്‍ ഒരു മാസത്തെ ബന്ദിന്​ ആഹ്വാനം
Advertising

സംസ്ഥാനത്ത്​ ബംഗാളി ഭാഷ നിർബന്ധിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ്​​ ഡാർജലിങ്​ മേഖലയിൽ പ്രക്ഷോഭം ശക്​തമായത്

ഗൂർഖലാൻറ്​ ജനമുക്​തി മോർച്ച ഡാർജലിങ്​ താഴ്​വര മേഖലയിൽ ഒരു മാസം നീളുന്ന ബന്ദിന്​ ആഹ്വാനം ചെയ്​തു. തിങ്കളാഴ്​ചയാണ്​ ബന്ദ്​ ആരംഭിക്കുന്നത്​. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ തുടങ്ങിയ തിങ്കളാഴ്​ച മുതൽ പ്രവർത്തി​ക്കില്ലെന്നാണ്​ സൂചന. പ്രത്യേക ഗുർഖലാൻറ്​ സംസ്ഥാനത്തിനായി ഡാർജലിങിൽ പ്രക്ഷോഭം നടത്തുന്ന സംഘടനായണ്​ ഗൂർഖലാൻറ്​ ജനമുക്​തി മോർച്ച.

സംസ്ഥാനത്ത്​ ബംഗാളി ഭാഷ നിർബന്ധിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ്​​ ഡാർജലിങ്​ മേഖലയിൽ പ്രക്ഷോഭം ശക്​തമായത്​. ബംഗാളി നിർബന്ധമാക്കില്ലെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നുവെങ്കിലും പ്രക്ഷോഭകർ ഇത്​ മുഖവിലക്കെടുക്കാൻ തയാറായിരുന്നില്ല. വ്യാഴാഴ്​ച സംഘടന നടത്തിയ പ്രക്ഷോഭം അക്രമാസക്​തമായിരുന്നു. പ്രക്ഷോഭകർ ​പൊലീസിനെതിരെ കല്ലെറിയുകയും ബോംബെറിയുകയും ചെയ്​തു. ഡസൺകണക്കിന്​ പൊലീസ്​ വാനുകളും പ്രക്ഷോഭകർ തകർത്തു. എന്നാൽ ഇതിനിടയിലും മുഖ്യമന്ത്രി മമത ബാനർജി ത​​ന്റെ ക്യാബിനറ്റ്​ മീറ്റിങ്​ ഡാർജലിങ്ങിൽ നടത്തി. 44 വർഷങ്ങൾക്ക്​ ശേഷമാണ്​ രാജ്​ഭവനിൽ ബംഗാൾ മന്ത്രിസഭായോഗം നടക്കുന്നത്​.

Tags:    

Similar News