ഫാദര്‍ ടോം ഉഴുന്നാലിന്‍റെമോചനത്തിന് കേന്ദ്രം ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി
ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ
യമനില്‍നിന്ന് തട്ടികൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്‍റെമോചനത്തിന് കേന്ദ്രം ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ശൂന്യവേളയില് ജോസ് കെ മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. വിഷയം ചര്ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി നല്കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ ഇടപെടല്‍.
ഫാദര്‍ ടോം ഉഴുന്നാലിന്‍റെ അവശനിലയിലുള്ള ഫോട്ടോയും, ഭീകരര്‍ അദ്ദേഹത്തെ ഉപദ്രവിക്കുന്നു എന്ന് പറയപ്പെടുന്ന ദൃശ്യങ്ങളുമാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നത്. ഫാദര്‍ ടോമിന്‍റെ ആരോഗ്യ നില മോശമാണോന്നും ചികിത്സക്ക് പണം അയക്കണമെന്നുമാവശ്യപ്പെട്ട് ഫേ്സ് ബുക്കിലൂടെ ചില സന്ദേശങ്ങള്‍ ലഭിച്ചതായി ഫാദര്‍ ടോമിന്‍റെ സുഹൃത്തുക്കളും പറയുന്നു. യമനില്‍ ഉള്ള ഒരാളാണ് സന്ദേശങ്ങള്‍യക്കുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച അവ്യക്തതകളുണ്ടെന്നും ഫാദര്‍ ടോമിന്‍റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണെ്ടന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍, ഈ സാഹചര്യത്തിലാണ് ജോസ്കെ മാണി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോകസഭിയല്‍ നോട്ടീസ് നല്‍കിയിരുന്നത്.