ബലാത്സംഗത്തിനിരയായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം

Update: 2018-05-13 02:19 GMT
Editor : Sithara
ബലാത്സംഗത്തിനിരയായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം
Advertising

സംഭവത്തില്‍ 36 വയസ്സുകാരനായ നിര്‍മാണതൊഴിലാളി അറസ്റ്റില്‍

11 മാസം പ്രായമുള്ള കുഞ്ഞ് ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി. 36 വയസ്സുകാരനായ നിര്‍മാണതൊഴിലാളിയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അക്രമി ബിഹാറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളിയാണ്. ജോലിസ്ഥലത്തെ താല്‍ക്കാലിക താമസസ്ഥലത്ത് അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു. അമ്മ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി. രാത്രി തന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ അബോധാവസ്ഥയില്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ‍‍‌‌‌രക്തം വാര്‍ന്ന നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവം നടന്ന സ്ഥലത്തുനിന്ന് അക്രമിയുടെ മൊബൈല്‍ഫോണ്‍ പൊലീസിന് ലഭിച്ചു. വൈകാതെ ഇയാള്‍ പിടിയിലാവുകയും ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ സമീപം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി രണ്ട് മണിക്കൂറോളം പീഡിപ്പിച്ചുവെന്നും അക്രമി മൊഴി നല്‍കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News