ജിഎസ്ടിയെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും പുകഴ്ത്തി പ്രധാനമന്ത്രി
Update: 2018-05-13 23:34 GMT
ലോകത്തില്‍ വേഗതയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും വിവിധ നികുതി വ്യവസ്ഥകള്‍
ജിഎസ്ടിയെയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും പുകഴത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തില്‍ വേഗതയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്നും വിവിധ നികുതി വ്യവസ്ഥകള്‍ ജിഎസ്ടിയോടെ ഇല്ലാതായെന്നും മോദി പറഞ്ഞു. വ്യാപാര റാങ്കിങില്‍ ഇന്ത്യയുടെ മുന്നേറ്റവും മോദി ചൂണ്ടിക്കാട്ടി.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2017 പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഗേറ്റില്‍ നടക്കുന്ന ത്രിദിന ഭക്ഷ്യ മേളയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.