ജെഎന്‍യുവില്‍ നിന്ന് വീണ്ടും വിദ്യാര്‍ഥിയെ കാണാതായി
ലൈഫ് സയന്‍സ് ഡിപാര്‍ട്ട്മെന്‍റിലെ ഗവേഷക വിദ്യാര്‍ഥിയെയാണ് കാണാതായത്
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് വീണ്ടും വിദ്യാര്‍ഥിയെ കാണാതായി. ജെഎന്‍യു വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായി ഒരു വര്‍ഷം കഴിയുമ്പോഴാണ് സര്‍വകാലാശാലയില്‍ നിന്ന് വീണ്ടും വിദ്യാര്‍ഥിയെ കാണാതായെന്ന വാര്‍ത്ത വരുന്നത്. മുകുള്‍ ജെയിന്‍ എന്ന ഗവേഷക വിദ്യാര്‍ഥിയെയാണ് കാണാതായത്.
തിങ്കളാഴ്ച മുതലാണ് മുകുളിനെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ക്യാമ്പസിന്‍റെ നാലാം ഗെയ്റ്റ് വഴി മുകുള്‍ പുറത്തുപോകുന്ന ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനുശേഷം മുകുളിനെ ആരും കണ്ടിട്ടില്ല. മുകുളിന്‍റെ മൊബൈല്‍ ഫോണും പേഴ്സും ലബോറട്ടറിയില്‍ നിന്ന് ലഭിച്ചു.
29കാരനായ മുകുള്‍ ലൈഫ് സയന്‍സ് ഡിപാര്‍ട്ട്മെന്‍റിലാണ് ഗവേഷണം നടത്തുന്നത്. ഗാസിയാബാദിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഞായറാഴ്ചാണ് മുകുള്‍ ക്യാമ്പസില്‍ തിരിച്ചെത്തിയത്.
2016 ഒക്ടോബറില്‍ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. നജീബിന്‍റെ ദുരൂഹ തിരോധാനത്തിന് മുന്‍പ് എബിവിപി പ്രവര്‍ത്തകരുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടും തിരോധാനത്തെ കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.