മരിച്ചുവെന്ന് വിധിയെഴുതിയ സൈനികന്‍ തിരിച്ചെത്തി; സൈന്യത്തില്‍ തുടരണമെന്ന് ധരംവീര്‍

Update: 2018-05-13 03:50 GMT
Editor : admin
മരിച്ചുവെന്ന് വിധിയെഴുതിയ സൈനികന്‍ തിരിച്ചെത്തി; സൈന്യത്തില്‍ തുടരണമെന്ന് ധരംവീര്‍
Advertising

ഇന്ത്യന്‍ സൈന്യം മരിച്ചുവെന്ന് പ്രഖ്യാപിച്ച സൈനികന്‍ ധരംവീര്‍ സിങ് ഏഴു വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ഇന്ത്യന്‍ സൈന്യം മരിച്ചുവെന്ന് പ്രഖ്യാപിച്ച സൈനികന്‍ ധരംവീര്‍ സിങ് ഏഴു വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം അര്‍ധരാത്രി അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന മകനെ കണ്ട് വയോധികനായ പിതാവ് കൈലാശ് യാദവിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. കൈലാശ് സിങിന്റെ മകന്‍ ധരംവീര്‍ സിങ് (39) ഡെറാഡൂണിലെ ആംഡ് റെജിമെന്റിലെ ജവാനായിരുന്നു.

ഒരപകടത്തിനു ശേഷം ഓര്‍മ നഷ്ടപ്പെട്ടു പോയ ധരംവീര്‍, ഏഴു വര്‍ഷത്തിനു ശേഷം ഓര്‍മ വീണ്ടെടുത്തു സ്വന്തം വീട്ടിലെത്തിയപ്പോള്‍ രണ്ടാം ജന്മമാണ് ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കളും പറയുന്നു. മരണത്തില്‍ നിന്നു മടങ്ങിയെത്തിയ ധരംവീറിന് ജീവിതത്തില്‍ ഒരേയൊരു ആഗ്രഹമെയുള്ളു, ഇനിയും സൈന്യത്തില്‍ സേവനം അനുഷ്ഠിക്കണം. ഇന്ത്യന്‍ സേനയുടെ ഭാഗമാകണമെന്ന കടുത്ത ആഗ്രഹമുണ്ടെങ്കിലും അതത്ര ലളിതമല്ലെന്ന് ധരംവീറിനുമറിയാം. സൈന്യം തന്നെയാണ് ധരംവീര്‍ മരിച്ചതായി സാക്ഷ്യപ്പെടുത്തിയത്. ഈ സാക്ഷ്യപത്രം പിന്‍വലിക്കണം. ബന്ധുക്കള്‍ക്ക് നല്‍കിയിരുന്ന പെന്‍ഷനും ധനസഹായവും സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിക്കണം. സേവനത്തിലിരിക്കെ കാണാതായ ശേഷമുണ്ടായ കാലയവളവിനെ കുറച്ച് ഔദ്യോഗികവും തൃപ്തികരവുമായ വിശദീകരണം നല്‍കണം. തുടര്‍ന്ന് സൈനിക മേധാവിയാണ് അന്വേഷണത്തിനൊടുവില്‍ ധരംവീറിനെ തിരിച്ച് സൈന്യത്തിന്റെ ഭാഗമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

2009ല്‍ സൈനിക വാഹനത്തില്‍ മറ്റു രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രചെയ്യവേയാണ് ദാരുണമായ അപകടമുണ്ടായത്. വാഹനം തലകീഴായി മറിയുകയായിരുന്നു. ദുരൂഹമായ അപകടത്തില്‍ മൂന്നു സൈനികരെയും കാണാതായി. ദിവസങ്ങള്‍ക്കുശേഷം, മറ്റു രണ്ടുപേരും സ്വന്തം യൂണിറ്റില്‍ തിരിച്ചെത്തിയെങ്കിലും ധരംവീറിനെക്കുറിച്ച് വിവരമില്ലായിരുന്നു.

'രാത്രി എപ്പോഴോ ആണ് അപകടം നടന്നത്. എനിക്കൊപ്പം രണ്ടു ജവാന്‍മാരാണുണ്ടായിരുന്നത്. റെയില്‍വെ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു ഞങ്ങള്‍. പെട്ടെന്ന് നേരെ പാഞ്ഞെത്തിയ കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ജീപ്പ് വെട്ടിച്ചുമാറ്റി. എന്നാല്‍ നിയന്ത്രണംവീട്ട് വാഹനം തലകീഴായി മറിഞ്ഞു. തലയില്‍ നിന്നും മുഖത്തു നിന്നും രക്തമൊഴുകുന്നതാണ് എന്റെ അവസാന ഓര്‍മ'.

സൈനിക തലത്തില്‍ മൂന്നുവര്‍ഷം അന്വേഷണം നടത്തിയെങ്കിലും ധരംവീറിനെ കണ്ടെത്താനായില്ല. തുടര്‍ന്ന്, ധരംവീര്‍ മരിച്ചതായി സൈന്യം പ്രഖ്യാപിച്ചു. നഷ്ടപരിഹാരമായി നല്ലൊരു തുകയും പെന്‍ഷനും കുടുംബത്തിന് നല്‍കി. ഒടുവില്‍, ആ യാഥാര്‍ഥ്യത്തോട് ധരംവീറിന്റെ കുടുംബവും പൊരുത്തപ്പെട്ടു. അങ്ങനെയിരിക്കെയാണ്, കഴിഞ്ഞയാഴ്ച ധരംവീര്‍ വീട്ടിലേക്ക് തിരിച്ചുവന്നത്. അപകടത്തിനുശേഷം എന്തു സംഭവിച്ചുവെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ ധരംവീറിന് കഴിയുന്നില്ല. ആഴ്ചകള്‍ക്കുമുമ്പ്, ഒരു ബൈക്ക് തന്നെ ഇടിച്ചുവെന്നും അതിനുശേഷമാണ് ഓര്‍മ തിരിച്ചുകിട്ടിയതെന്നും ധരംവീര്‍ പറയുന്നു. ആ സമയം ഹരിദ്വാറിലെ തെരുവുകളില്‍ ഭിക്ഷയെടുക്കുകയായിരുന്നുവത്രെ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News