ബ്രിട്ടീഷ് വിപ്ലവം ഡല്‍ഹിയിലേക്ക്; പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് കെജ്‍രിവാള്‍

Update: 2018-05-13 04:44 GMT
Editor : Alwyn K Jose
ബ്രിട്ടീഷ് വിപ്ലവം ഡല്‍ഹിയിലേക്ക്; പൂര്‍ണ സംസ്ഥാന പദവി വേണമെന്ന് കെജ്‍രിവാള്‍
Advertising

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ചരിത്രപരമായ ഹിതപരിശോധനഫലം പുറത്തുവന്നതിനു പിന്നാലെ ഇതിന്റെ തരംഗങ്ങള്‍ ഡല്‍ഹിയിലേക്കും എത്തുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ചരിത്രപരമായ ഹിതപരിശോധനഫലം പുറത്തുവന്നതിനു പിന്നാലെ ഇതിന്റെ തരംഗങ്ങള്‍ ഡല്‍ഹിയിലേക്കും എത്തുന്നു. 51.9 ശതമാനം വോട്ട് നേടിയാണ് ബ്രിട്ടന്‍ ചരിത്രപരമായ തീരുമാനം എടുത്തത്. ഇതിനു തൊട്ടുപിന്നാലെ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രംഗത്തെത്തി. പൂര്‍ണ സംസ്ഥാന പദവി നല്‍കുന്ന കാര്യത്തില്‍ ബ്രിട്ടനില്‍ നടത്തിയതു പോലെ ഡല്‍ഹിയിലും ഹിതപരിശോധന വേണമെന്നാണ് കെജ്‍രാവിളിന്റെ ആവശ്യം. ബ്രിട്ടന്റെ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ട്വിറ്ററിലാണ് ഹിതപരിശോധന സംബന്ധിച്ച് കെജ്‍രിവാള്‍ ആവശ്യമുന്നയിച്ചത്. ഡല്‍ഹിയിലും അധികം വൈകാതെ ഹിതപരിശോധന നടക്കുമെന്നാണ് കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പൂര്‍ണ പിന്തുണയുമായി എഎപി നേതാവ് ആശിഷ് ഖേതനും രംഗത്തെത്തിയിട്ടുണ്ട്. മെയില്‍ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ച് എഎപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കരട് കൊണ്ടുവന്നിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News