ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്ക് ദേശഭക്തിയുണ്ടാകാന്‍ ഖാദിയുടുപ്പിക്കും
Update: 2018-05-13 17:51 GMT
ബിരുദദാന ചടങ്ങിനായി ഖാദിയില്‍ തുന്നിയ 3500 ഓളം അംഗവസ്ത്രങ്ങളാണ് ബോംബെ ഐ.ഐ.ടി. ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
ബോംബെ ഐ.ഐ.ടി.യിലെ ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ഥികള്‍ ഖാദി ധരിക്കണം. ദേശീയ അടയാളമായ ഖാദിയിലൂടെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഐ.ഐ.ടി. ഡയറക്ടര്‍ ദേവാങ് ഖഖാര്‍ പറഞ്ഞു. ബിരുദദാന ചടങ്ങിനായി ഖാദിയില്‍ തുന്നിയ 3500 ഓളം അംഗവസ്ത്രങ്ങളാണ് ബോംബെ ഐ.ഐ.ടി. ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അവരുടെ വസ്ത്രത്തിന് മുകളില്‍ ഇവ കൂടി ധരിക്കണം.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലും ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ഥികള്‍ ഖാദി ധരിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.