എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാമെന്ന് ഹരീഷ് റാവത്ത്
എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കാനാവുമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഗവര്‍ണറെ അറിയിച്ചു.
എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കാനാവുമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഗവര്‍ണറെ അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരോടൊപ്പം ഗവര്‍ണറെ കണ്ടാണ് റാവത്ത് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ ഗവര്‍ണറെ നേരിട്ട് കണ്ട് പ്രതിഷേധമറിയിയ്ക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് പാര്‍ട്ടി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചത്. അതിനു ശേഷം 33 എംഎല്‍എമാരുമായി ഗവര്‍ണറെ കണ്ട ഹരീഷ് റാവത്ത് കോണ്‍ഗ്രസിന് ഇപ്പോഴും ഭൂരിപക്ഷം തെളിയിയ്ക്കാനാവുമെന്ന് ഗവര്‍ണറെ അറിയിച്ചു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ രാഷ്ട്രപതി ഭരണം ആരംഭിച്ച സാഹചര്യത്തില്‍ ആദ്യ നടപടിക്രമമായി ഗവര്‍ണര്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്തു. അയോഗ്യരാക്കപ്പെട്ട വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്‍പീക്കറുടെ തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്നറിയിച്ചിട്ടുണ്ട്. ഡല്‍ഹി, ഗുഡ്ഗാവ്, ജയ്പൂര്‍ എന്നിവിടങ്ങളിലായി പാര്‍പ്പിച്ചിരുന്ന ബിജെപി എംഎല്‍എമാരെ ബിജെപി ഉത്തരാഖണ്ഡില്‍ തിരിച്ചെത്തിച്ചു.