ബിജെപിയുടെ രണ്ടാം നിര നേതാവില്‍ നിന്നും രാഷ്ട്രപതി പദത്തിലേക്ക്
അപ്രതീക്ഷിതമായാണ് രാജ്യത്തെ പരമോന്നത ഭരണഘടന പദവിയായ രാഷ്ട്രപ്രതി സ്ഥാനത്തേക്ക് രംനാഥ് കോവിന്ദെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും, ആര്‍എസ്എസിന്‍റെ സംപ്രീതിയും, ദളിത് സ്വത്വവുമാണ്..
ബിജെപിയുടെ രണ്ടാം നിര നേതാവില്‍ നിന്നും അപ്രതീക്ഷിതമായാണ് രാജ്യത്തെ പരമോന്നത ഭരണഘടന പദവിയായ രാഷ്ട്രപ്രതി സ്ഥാനത്തേക്ക് രംനാഥ് കോവിന്ദെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പവും, ആര്‍എസ്എസിന്‍റെ സംപ്രീതിയും, ദളിത് സ്വത്വവുമാണ് രംനാഥ് കോവിന്ദിനെ ഈ ചരിത്ര നിയോഗത്തിലേക്ക് നയിച്ചത്. പന്ത്രണ്ട് വര്‍ഷം രാജ്യസഭ അംഗവും, രണ്ട് വര്‍ഷത്തോളം ബീഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചതുമാണ് രാംനാഥ് കോവിന്ദ് ഇതുവരെ വഹിച്ച ഉന്നത സ്ഥാനങ്ങള്‍.
1945 ഓക്ടോബര്‍ 1ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കര്‍ഷകനായ മൈഖു ലാലിന്‍റെയും കാലാവതിയുടെയും മകനായാണ് രാംനാഥ് കോവിന്ദ ജനിച്ചത്. കാണ്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും കോമേഴിസിലും നിയമത്തിലും ബിരുദം നേടി. ഐഎഎസുകാരനാവുകയെന്ന സ്വപ്നം വിഫലമായതോടെ അഭിഭാഷക ജോലിയിലേക്ക്. 1971ല്‍ ഡല്‍ഹി ബാര്‍ കൌണ്‍സിലില്‍ എന്‍റോള്‍ചെയ്തു. 78 മുതല്‍ 93വരെ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പ്രാക്ടീസ് നടത്തി.
1991ല്‍ ബിജെപിയില്‍ അംഗമായി. പിന്നീട് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1994 മുതല്‍ 2006 വരെ യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമായി. ദളിത് വിഭാഗത്തിലെ കോലി ഉപജാതിയില്‍ പെട്ട രംനാഥ് കോവിന്ദ് 1998 മുതല്‍ 2002വരെ ബിജെപിയുടെ ഓള്‍ ഇന്ത്യ പട്ടിക ജാതി മോര്‍ച്ച തലവനായും പ്രവര്‍ത്തിച്ചു. ബിജെപി ദേശീയ വക്താവായും ഏതാനും കാലം പ്രവര്‍ത്തിച്ചിരുന്നു. ആര്‍എസ്എസുമായി എല്ലാ കാലത്തും അടുത്ത ബന്ധമായിരുന്നു കോവിന്ദിന്. കാണ്‍പൂരിലെ തന്‍റെ ജന്മഗൃഹം ആര്‍എസ്എസിന് ദാനം ചെയ്തത് ഇതിന്‍റെ മകുടോദാഹരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം 2015ല്‍ അദ്ദേഹത്തെ ബീഹാര്‍ ഗവര്‍ണറാക്കി. ഒടുവില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ നീക്കത്തിലൂടെ രാഷട്രപതി സ്ഥാനത്തേക്കും മോദി കോവിന്ദിനെ അനയിച്ചപ്പോള്‍ രാജ്യത്തിന് രണ്ടാമത്തെ ദളിത് രാഷ്ട്രപതിയെയും ലഭിച്ചു.