അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന ആര്‍വിഎസ് മണിയുടെ ആരോപണം ശുദ്ധ നുണയെന്ന് ആര്‍ ബി ശ്രീകുമാര്‍
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചുവെങ്കില്‍ ആര്‍വിഎസ് മണിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍
തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന ആര്‍വിഎസ് മണിയുടെ ആരോപണം ശുദ്ധ നുണയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. മര്‍ദ്ദിച്ചതെങ്കില്‍ ഇത്രനാളും പരാതിപ്പെടാതിരുന്നതെന്തുകൊണ്ടാണെന്ന് ആര്‍ബി ശ്രീകുമാര്‍ ചോദിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചുവെങ്കില്‍ ആര്‍വിഎസ് മണിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത് കൊണ്ടാണെന്നും ശ്രീകുമാര്‍ ചോദിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇശ്രത് ജഹാന് തീവ്രവാദബന്ധമില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണി ആരോപിച്ചിരുന്നു. മേലുദ്യോഗസ്ഥന്‍ തയ്യാറാക്കിയ സത്യവാങ് മൂലത്തില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു മണിയുടെ വാദം. എന്നാല്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിഗററ്റ് കൊണ്ട് തുടയില്‍ പൊള്ളിച്ചുവെന്നു ശാരീരികമായി മര്‍ദ്ദിച്ചുവെന്നും ആര്‍ വിഎസ് മണി പറഞ്ഞിരുന്നു. എന്നാല്‍, അത് ശുദ്ധ നുണയാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍ ആരോപിച്ചു.
ഇന്റലിജന്‍സ് വിവരങ്ങള്‍ തെളിവല്ല. അത് തെറ്റാവാനും ശരിയാവാനും സാധ്യതയുണ്ട്. ഇശ്രത് കേസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യം, ജുഡീഷ്യല്‍ അന്വേഷണത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലും കണ്ടെത്തിയതാണ്. ഇശ്രത് ജഹാന് ലഷകര്‍ ബന്ധമുണ്ടെങ്കില്‍ പോലും അത് കെണിയില്‍ പെടുത്തിയതാകാനാണ് സാധ്യത. തീവ്രവാദബന്ധമുണ്ടെങ്കില്‍ പോലും ആരെയും വെടിവെച്ചു കൊല്ലാന്‍ പോലീസിന് അധികാരമില്ല. സമ്മര്‍ദ്ദത്തിന് വഴങ്ങി സത്യവാങ് മൂലം തിരുത്തിയ ആര്‍വിഎസ് മണിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് അന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും ശ്രീകുമാര്‍ ചോദിച്ചു.