നോട്ട് അസാധുവാക്കല്‍: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം

Update: 2018-05-16 03:43 GMT
Editor : Sithara
നോട്ട് അസാധുവാക്കല്‍: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം
Advertising

എല്ലാ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചാണ് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്

നോട്ട് അസാധുവാക്കലില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. എല്ലാ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചാണ് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മൂന്ന് ഘട്ടമായി ആസൂത്രണം ചെയ്ത പ്രതിഷേധ പരിപാടികള്‍ ഒരു മാസം നീണ്ടുനില്‍ക്കും.

നോട്ട് അസാധുവാക്കലിലെ പ്രതിഷേധം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളത്തിന് ശേഷം ആരോപണ പ്രത്യാരോപണങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എല്ലാ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചാണ് സമരവുമായി കോണ്‍ഗ്രസ് തെരുവിലേക്കിറങ്ങിയത്. രണ്ടാം ഘട്ടം 11നും മൂന്നാം ഘട്ടം 20നും ആരംഭിക്കും. ജനുവരി 9ന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ കണ്‍വെന്‍ഷനും നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ സമര പരിപാടികള്‍ സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച നടക്കുക. പ്രതിഷേധ പരിപാടികളുടെ തുടക്കമെന്നോണം കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന നേതാക്കളെല്ലാം മാധ്യമങ്ങളെ കണ്ടിരുന്നു.

രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ട പ്രധാനമന്ത്രി തെറ്റ് ഏറ്റ് പറഞ്ഞ് രാജിവക്കണം, കര്‍ഷക കടം എഴുതി തള്ളണം, സ്വീസ് ബാങ്കില്‍ അക്കൌണ്ടുള്ളവരുടെ ലിസ്റ്റ് പുറത്ത് വിടണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News