വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്കായി പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം
കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനം വിവാദത്തില്‍.
കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനം വിവാദത്തില്‍. മുഖ്യമന്ത്രി വരുന്ന വഴിയിലെ പൊടി ഒഴിവാക്കാനായി 5000 ലിറ്റര്‍ വെള്ളം പാഴാക്കിയതാണ് വിവാദമായത്. ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ മുഖ്യമന്ത്രിക്കായി വെള്ളം പാഴാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. കടുത്ത വരള്‍ച്ചയിലൂടെയാണ് കര്‍ണാടക കടന്നുപോകുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പ സിദ്ധരാമയ്യയെ നിശിതമായി വിമര്‍ശിച്ചു. സംസ്ഥാനം ജലക്ഷാമത്താല്‍ വലയുമ്പോള്‍ മുഖ്യമന്ത്രി തന്നെ വെള്ളം പാഴാക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.