സുപ്രീം കോടതിയിലെ റോസ്റ്റര്‍ സംവിധാനം പരിഷ്കരിച്ചു
സുപ്രീം കോടതിയില്‍ പുതിയ റോസ്റ്റര്‍ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ പൊതു താല്‍പര്യ ഹര്‍ജികളും പരിഗണിക്കാനുളള അധികാരം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യില്‍ നിക്ഷിപ്തമാകും..
സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്ക് കേസുകള്‍ നിശ്ചയിക്കുന്നത് ഇനി വിഷയാടിസ്ഥാനത്തില്‍. ഇതിനായി റോസ്റ്റര്‍ സംവിധാനം അടിമുടി പരിഷ്ടകരിച്ചു. ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പുതിയ രീതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
സുപ്രീം കോടതിയില്‍ പുതിയ റോസ്റ്റര്‍ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ പൊതു താല്‍പര്യ ഹര്‍ജികളും പരിഗണിക്കാനുളള അധികാരം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യില്‍ നിക്ഷിപ്തമാകും. തെരെഞ്ഞെടുപ്പു മായി ബന്ധപ്പെട്ട കേസുകള്‍, ക്രിമിനല്‍ കേസുകള്‍,സാമുഹ്യ പ്രധാന മുള്ള കേസുകള്‍ തുടങ്ങളിയവയും ചീഫ് ജസ്റ്റിസ് പരിഗണിക്കും.ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയവരില്‍ പ്രമുഖനായ ജ. ചലമേശ്വറിന് നിശ്ചയിച്ച വിഷയങ്ങളില്‍ തൊഴിൽ, നികുതി, ക്രിമിനൽ എന്നിവയാണ് പ്രധാനപ്പെട്ടത്. തൊഴിൽ, നികുതി, വ്യക്തിനിയമം, മതം എന്നിവ സംബന്ധിച്ച കേസുകൾ ജസ്റ്റിസ് രജ്ഞൻ ഗൊഗോയി പരിഗണിക്കും. പരിസ്ഥിതി, ഉപഭോകതൃ സംരക്ഷണം, ഖനനം, വ്യക്തി നിയമം, സായുധ സൈന്യം എന്നിവയും ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനുള്ള അധികാരം ജസ്റ്റിസ് മഥന്‍ ബി ലോകൂറിനാണ്.
കുടുംബം, തൊഴില് എന്നിവക്ക് പുറമെ, വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പരിഗണിക്കു. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതല ജ്സ്റ്റിസ് അരുണ്‍ മിശ്രക്കും എസ് എ ബോബ്ഡെക്കുമാണ് നല്‍കിയിരിക്കുന്നത്.സുപ്രീം കോടതി പ്രതിസന്ധി പരിഹാര നീക്കങ്ങളില്‍ പൂരോഗതിയുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് അടക്കമുള്ളവര്‍ പ്രതികരിച്ചകതിന് പിന്നാലെയാണ് റോസ്റ്റര്‍ സംവിധാനത്തിലെ നിര്‍ണ്ണായക മാറ്റം