യു.പി മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപിയില്‍‌ തര്‍ക്കം

Update: 2018-05-18 08:50 GMT
യു.പി മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപിയില്‍‌ തര്‍ക്കം
Advertising

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ താനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ മാധ്യമങ്ങളെ കണ്ടു.

യു.പി മുഖ്യമന്ത്രി പദത്തെ ചൊല്ലി ബിജെപിയില്‍‌ തര്‍ക്കം. ലക്നൌ വിലെ പാര്‍ട്ടി ആസ്ഥാനത്ത് യോഗി ആദിത്യനാഥ് അനുകൂലികളും ഡല്‍ഹിയില്‍ കേശവ് പ്രസാദ് മൌര്യ അനുകൂലികളും പ്രകടനം നടത്തി. മൌര്യ പ്രധാന മന്ത്രി നരേന്ദ്രമോദിയുമായും ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. അതിനിടെ , മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ താനില്ലെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ മാധ്യമങ്ങളെ കണ്ടു. പാര്‍ട്ടിയില്‍ തര്‍ക്കം തുടരുന്നതിനിടെ അന്തിമ തീരുമാനത്തിനായി വൈകീട്ട് 4 ന് ബി ജെ പി എംഎല്‍ എ മാര്‍ ലക്നൌവില്‍ യോഗം ചേരും.

ഫലം വന്ന് ഒരാഴ്ചയോടുത്തിട്ടും ജാതി, മത താല്‍പര്യങ്ങള്‍ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് ‍ബി ജെ പിക്ക് മുന്നില്‍ തടസ്സമായി നില്‍ക്കുകയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യയുടെയും ആഭ്യന്തമന്ത്രി രാജ്നാഥ് സിങിന്റേതുമടക്കം ഉയര്‍ന്നുവന്ന പേരുകളില്‍ നിന്നും ഭൂമിഹാര്‍ സമുദായത്തില്‍ പെട്ട മനോജ് സിന്‍ഹയെ തന്നെ കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തത് എന്നാണ് വിവരം.

ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ ഏതാനും ജില്ലകളില്‍ മാത്രം സാന്നിധ്യമുള്ള ഭൂമിഹാര്‍ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കുകയാണ് ബിജെപി ലക്ഷ്യം. മോദിയുമായി അടുത്ത വ്യക്തിബന്ധവും മനോജ് സിന്‍ഹക്കുണ്ട്.. കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രിയെന്ന നിലയിലും റയില്‍വേ സഹമന്ത്രി എന്ന നിലയിലുള്ള പരിചയസന്പത്തും സിന്‍ഹക്ക് ഗുണകരമായി.

ബിജെപി മികച്ച വിജയം നേടിയ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി ത്രിവേന്ദ്ര സിങ് റാവത്ത്ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ തുടങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. അമിത് ഷായുടെ വിശ്വസ്തനും പാര്‍ട്ടിയുടെ ഝാര്‍ഖണ്ഡ് ചുമതലക്കാരനുമായ റാവത്ത് ആര്‍എസ് എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

Tags:    

Similar News