നിരോധിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി സമയം നല്‍കാനാകില്ലെന്ന് കേന്ദ്രം

Update: 2018-05-18 02:57 GMT
Editor : Ubaid
നിരോധിച്ച നോട്ടുകള്‍ മാറ്റാന്‍ ഇനി സമയം നല്‍കാനാകില്ലെന്ന് കേന്ദ്രം
Advertising

മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിക്കൂടെയെന്ന് ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു

നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി ഒരു അവസരം കൂടി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വീണ്ടും അവസരം നല്‍കിയാല്‍ നോട്ട് പിന്‍വലിക്കലിന്റെ ഉദ്ദേശലക്ഷ്യം തന്നെ തകരുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിക്കൂടെയെന്ന് ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിലും, വിമാന, റെയില്‍ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളിലും ടോള്‍ ബൂട്ടിലും നോട്ട് മാറ്റി നല്‍കാന്‍ നവംബര്‍ 8 മുതല്‍ സമയം നല്‍കിയതിന്റെ മറവില്‍ ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടായെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News