ആധാറിനെതിരെയുള്ള പൊതു താല്പര്യ ഹരജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും
ആധാർ കാർഡ് സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജികളിലെ വാദം
ആധാർ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന് കയറ്റമാണെന്നാരോപിച്ച നൽകിയ പൊതു താല്പര്യ ഹരജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ആധാർ കാർഡ് സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്നും അതിനാൽ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹരജികളിലെ വാദം. എന്നാൽ സ്വകാര്യത മൗലിക അവകാശമായി എല്ലാ സമയത്തും കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനാൽ ഹരജികൾ നിലനിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.