പി ചിദംബരത്തിന്‍റെയും മകന്‍റെയും വീട്ടില്‍ സിബിഐ റെയ്ഡ്
തന്നെ നിശബ്ദനാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് റെയ്ഡുകളെന്ന് ചിദംബരം ആരോപിച്ചു. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും എഴുത്തും പ്രസംഗവും തുടരുമെന്നും
കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ വീട്ടില്‍ സിബിഐ റെയ്ഡ്. നുങ്കപ്പാക്കത്തെ വീട് ഉള്‍പ്പടെ 14 കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധന നടത്തുന്നത്.ചിദബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ വീട്ടിലും പരിശോധനയുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിന് വിദേശനിക്ഷേപം ലഭ്യമാക്കാന്‍ വഴിവിട്ട സഹായം ചെയ്തുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വിദേശനാണ്യ വിനിമയ ചട്ടം ലഘിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞമാസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാര്‍ത്തി ചിദംബരത്തിന് നോട്ടീസ് നല്‍കിയിരുന്നു..
തന്നെ നിശബ്ദനാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് റെയ്ഡുകളെന്ന് ചിദംബരം ആരോപിച്ചു. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും എഴുത്തും പ്രസംഗവും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.