ദേര കലാപം; ഖട്ടാറിന്റെ രാജി ആവശ്യം ശക്തം

Update: 2018-05-19 20:26 GMT
Editor : Subin
ദേര കലാപം; ഖട്ടാറിന്റെ രാജി ആവശ്യം ശക്തം
Advertising

ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്നെ കോടതി കണ്ടെത്തലിന് ശേഷം ഹരിയാനയിലുണ്ടായ വ്യാപക ആക്രമണം സര്‍ക്കാറിന്റെ വീഴ്ചകൊണ്ടാണെന്ന ഛണ്ഡീഗഢ് ഹൈക്കോടതിയുടെ വിമര്‍ശനമാണ് ഖട്ടാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.

ദേര കലാപത്തിന്റെ പശ്ചാതലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി. രാജി എന്ന ആവശ്യം ഉന്നയിക്കുന്നവര്‍ അത് തുടരട്ടെ എന്നും സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്തിട്ടുണ്ടെന്നും കൂടിക്കാഴ്ചക്ക് ശേഷം ഖട്ടാര്‍ പ്രതികരിച്ചു.

ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്നെ കോടതി കണ്ടെത്തലിന് ശേഷം ഹരിയാനയിലുണ്ടായ വ്യാപക ആക്രമണം സര്‍ക്കാറിന്റെ വീഴ്ചകൊണ്ടാണെന്ന ഛണ്ഡീഗഢ് ഹൈക്കോടതിയുടെ വിമര്‍ശനമാണ് ഖട്ടാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. ഖട്ടാര്‍ മുഖ്യമന്ത്രി പദം രാജിവക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് ഖട്ടാര്‍ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. കലാപം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും അമിത് ഷാക്ക് കൈമാറി.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴങ്ങി ഖട്ടാറിനെ മാറ്റുന്നത് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ താല്‍പര്യ പ്രകാരം മുഖ്യമന്ത്രി പദത്തിലെത്തിയ വ്യക്തി എന്ന നിലയിലും പെട്ടെന്നുള്ള സ്ഥാനമാറ്റത്തിലേക്ക് ബിജെപി നേതൃത്വം കടക്കില്ലെന്നാണ് വിവരം. സര്‍ക്കാര്‍ വലിയ അടിച്ചമര്‍ത്തലിലേക്ക് കടന്നിരുന്നു എഹ്കില്‍ സ്ഥിതിഗതികള്‍ ഇതിലും ഭയാനകമായേനെ എന്നാണ് ബിജെപിയുടെ വിശദീരണം. ഹിസാറില്‍ രാംപാല്‍ എന്ന ആള്‍ദൈവത്തിന്റെ അറസ്റ്റിനിടയിലും ജാട്ട് സമരത്തിനിടയിലും ഇണ്ടായ ആക്രമണങ്ങളും ഖട്ടാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News