ലാലുവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍, അപേക്ഷ ബീഹാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു

Update: 2018-05-20 21:23 GMT
ലാലുവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍, അപേക്ഷ ബീഹാര്‍ സര്‍ക്കാര്‍ അംഗീകരിച്ചു
Advertising

അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് നല്‍കുന്ന ജെപി സേനാനി സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ലാലുവിനും പെന്‍ഷന്‍

അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചതിന് മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ ലഭിക്കും. ആര്‍ജെഡി കൂടി ഭാഗമായ സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ചുള്ള ലാലുവിന്‍റെ അപേക്ഷ അംഗീകരിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ അനുഭവിച്ചവര്‍ക്ക് നല്‍കുന്ന ജെപി സേനാനി സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് ലാലുവിനും പെന്‍ഷന്‍ ലഭിക്കുക. വിദ്യാര്‍ഥി നേതാവായിരിക്കെയാണ് മിസ നിയമപ്രകാരം ലാലു തടവിലാകുന്നത്. തന്‍റെ മൂത്ത മകള്‍ക്ക് ലാലു പിന്നീട് മിസ എന്ന പേര് നല്‍കി. 3,100 പേര്‍ക്കാണ് നിലവില്‍ ജെപി സേനാനി സമ്മാന്‍ പ്രകാരം പെന്‍ഷന്‍ ലഭിക്കുന്നത്.

Tags:    

Similar News