ദേശീയപതാക ഉയര്‍ത്തുന്നതിനിടെ മൊബൈലില്‍ സംസാരിച്ചു, പമ്മല്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന് സീറ്റ് നഷ്ടപ്പെട്ടു
സി.വി ഇളങ്കോവനാണ് സീറ്റ് നഷ്ടപ്പെട്ടത്
രണ്ട് വര്‍ഷം മുന്‍പ് ഒരു സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് തമിഴ്നാട്ടിലെ മുന്‍സിപ്പാലിറ്റി ചെയര്‍മാന് വിനയായി. കഴിഞ്ഞ ദിവസം എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ചെയര്‍മാനായ സി.വി ഇളങ്കോവന്റെ പേരില്ല. ഇളങ്കോവന്റെ മൊബൈലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സീറ്റ് നഷ്ടപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
2014ലാണ് സംഭവം. പമ്മലിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഇളങ്കോവന്‍ ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. ഈ ചിത്രം പീന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായ ഇളങ്കോവന്‍ നിഷേധിച്ചു. താന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്കൂളിലെ അധ്യാപിക ദേശീയ പതാകയേന്തിയ കയര്‍ തന്റെ കയ്യില്‍ തരികയും പതാക ഉയര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇളങ്കോവന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വിളിക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇളങ്കോവന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എഐഎഡിഎംകെ പ്രതിനിധി സി.ആര്‍ സരസ്വതി തയ്യാറായില്ല. പല്ലാവരം നിയോജക മണ്ഡലത്തില്‍ ഇളങ്കോവന് പകരം മത്സരിക്കുന്നത് സരസ്വതി ആണ്.