ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി

Update: 2018-05-20 10:50 GMT
Editor : admin
ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി
Advertising

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗോഭക്തിയുടെ പേരിലുള്ള അതിക്രമങ്ങളെ മഹാത്മാഗാന്ധി ഒരിക്കലും അംഗീകരിക്കുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി ....

ഗോഭക്തിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷം അവസാനം നിയമ സഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മാഗാന്ധിജിയെയോ ആചാര്യ വിനോഭ ഭാവയെപ്പോലെയോക്കാള്‍ അധികം ആരും സംസാരിച്ചിട്ടില്ല. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ മഹാത്മാഗാന്ധിജി ഒരിക്കലും അംഗീകരിക്കുന്ന ഒന്നല്ല - പ്രധാനമന്ത്രി പറഞ്ഞു.

ഹരിയാനയിലെ ബല്ലബ് ഗഡില്‍ ജുനൈദ് ഖാന്‍ എന്ന 17 കാരനെ ഗോരക്ഷകര്‍ ട്രൈനിലിട്ട് തല്ലിക്കൊന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന മന്ത്രി പ്രതികരിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഗോരക്ഷകരെ വിമര്‍ശിച്ചെങ്കിലും ജുനൈദ് കൊലപാതകത്തെ അപലപിക്കാന്‍ ഇന്നത്തെ പ്രസംഗത്തിലും മോദി തയ്യാറായില്ല. നേരത്തെ ദാദ്രിയിലെ അഖ്ലാക്ക് വധത്തിന് ശേഷം ഏറ നാള്‍ മൌനം തുടര്‍ന്ന മോദി കഴിഞ്ഞ ആഗസ്റ്റില്‍ ഗോരക്ഷകര്‍ക്കെതിരെ സംസാരിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും ഗോരക്ഷകരുടെ അക്രമങ്ങള്‍ ആവര്‍ത്തികുന്നതാണ് കണ്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News