നന്ദന്‍കാനന്‍ കാഴ്ചബംഗ്ലാവിലെ ബാഹുബലി
പതിമൂന്ന് മാസം പ്രായമുള്ള കടുവക്കുട്ടിക്ക് ബുനധാഴ്ചയാണ് ബാഹുബലി എന്ന് പേരിട്ടത്
ബാഹുബലിയോടുള്ള ആരാധന ഏതൊക്കെ രീതിയില്‍ പ്രകടിപ്പിക്കാമോ അതിനെല്ലാം റെഡിയാണ് ആരാധകര്‍. ബാഹുബലി സാരിയും ബര്‍ഗറുമെല്ലാം വിപണിയില്‍ തരംഗമാകുമ്പോള്‍ ഒഡിഷക്കാര്‍ ആരാധന തെളിയിച്ചത് വ്യത്യസ്തമായിട്ടായിരുന്നു. ഭുവനേശ്വര്‍, നന്ദന്‍കാനന്‍ കാഴ്ചബംഗ്ലാവിലെ കടുവക്കുട്ടിക്ക് ബാഹുബലി എന്ന പേര് നല്‍കിക്കൊണ്ടായിരുന്നു താരത്തോടും ചിത്രത്തോടുമുള്ള ഇഷ്ടം കാട്ടിയത്.
പതിമൂന്ന് മാസം പ്രായമുള്ള കടുവക്കുട്ടിക്ക് ബുനധാഴ്ചയാണ് ബാഹുബലി എന്ന് പേരിട്ടത്. പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ സംസ്ഥാന വനം പരിസ്ഥിതി മന്ത്രി വിജയശ്രീ റോട്രേയുമുണ്ടായിരുന്നു. 2016 ഏപ്രില്‍ 20ന് ആണ് ബാഹുബലിയുടെ ജനനം. അന്ന് നന്ദന്‍ എന്നായിരുന്നു കടുവക്കുട്ടിക്ക് പേരിട്ടത്. പിന്നീടാണ് ബാഹുബലി എന്ന പേര് നല്‍കിയതെന്ന് കാഴ്ചബംഗ്ലാവിന്റെ ഡയറക്ടര്‍ സിരീഷ് ആചാര്യ പറഞ്ഞു. എന്തായാലും ബാഹുബലി എന്ന കടുവക്കുട്ടി സോഷ്യല്‍ മീഡിയിയല്‍ താരമായിക്കഴിഞ്ഞു.