കൊടുംകുറ്റവാളികളുടെ കൂട്ടത്തില്‍ മോദിയും: ഗൂഗിളിനെതിരെ കേസ്
Update: 2018-05-21 02:00 GMT
ഐടി ആക്ട് പ്രകാരമാണ് ഗൂഗിളിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
ലോകത്തിലെ കൊടുംകുറ്റവാളികളായ 10 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും കാണിച്ചതിന് ഗൂഗിളിനെതിരെ കേസ്. അഭിഭാഷകനായ നന്ദകിഷോറിന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
2015 ലെ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തിലാണ് കേസ്. നന്ദകിഷോറിന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് കമല്‍ കിഷോറും വ്യക്തമാക്കി.
എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിയിപ്പും നോട്ടീസും ലഭിച്ചിട്ടില്ലെന്നാണ് ഗൂഗിള്‍ വക്താവ് പറയുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരിക്കാനും അവര്‍ തയ്യാറായില്ല.