അസമില്‍ അശാന്തി വിതച്ച് വീണ്ടും അഭയാര്‍ത്ഥി പൌരത്വം പ്രശ്നം
ഒരു മുസ്ലിം സ്ത്രീയുടെ വിവാഹ സാധുതയുമായി ബന്ധപ്പെട്ട ഗുവാഹത്തി ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ 50 ലക്ഷത്തോളം മുസ്ലിംകളാണ് ഇപ്പോള്‍ പൌരത്വ നഷ്ട ഭീഷണി നേരിടുന്നത്
അസമില്‍ അശാന്തി വിതച്ച് അഭയാര്‍ത്ഥി പൌരത്വം ചോദ്യം ചെയ്യല്‍ വീണ്ടും സജീവമാകുന്നു. ഒരു മുസ്ലിം സ്ത്രീയുടെ വിവാഹ സാധുതയുമായി ബന്ധപ്പെട്ട ഗുവാഹത്തി ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ 50 ലക്ഷത്തോളം മുസ്ലിംകളാണ് ഇപ്പോള്‍ പൌരത്വ നഷ്ടഭീഷണി നേരിടുന്നത്. 1985 ലെ അസം ഉടമ്പടി പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നത്തിന് പരിഹാരം കാണമെന്ന് ജം ഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് നേതൃത്വം ആവശ്യപ്പെട്ടു.
ബംഗ്ലാദേശി പൗരത്വം ആരോപിച്ചുള്ള ചോദ്യം ചെയ്യല്‍ കലാപങ്ങളിലേക്ക് വഴിമാറിയതോടെ 1985 - ല്‍ രാജിവ് ഗാന്ധി സര്‍ക്കാര്‍ പൊതു സമ്മത ഉടമ്പടി ഉണ്ടാക്കിയിരുന്നു. 1971 മാര്‍ച്ച് 24 മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കുന്നവര്‍ക്ക് പൌരത്വം നല്‍കണമെന്ന ഈ ഉടമ്പടിയിലെ വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിയമ നടപടി പുരോഗമിക്കവെയാണ് സംസ്ഥാനത്ത് ഈ പ്രശ്നം വീണ്ടും സജീവമാകുന്നത്.
മുനവ്വറാ ബീഗം എന്ന സ്ത്രീയുടെ വിവാഹത്തിന്റെ നിയമ സാധുതയും അതുവഴി ഇന്ത്യന്‍ പൌരത്വവും ചോദ്യം ചെയ്തത് ഗുവാഹത്തി ഹൈക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചതോടെ 50 ലക്ഷത്തോളം മുസ്ലിം സ്ത്രീകളുടെ പൌരത്വം ആശങ്കയിലായിരിക്കുകയാണെന്ന് ജം ഇയ്യത്തുല്‍ ഉലമ എ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി വ്യക്തമാക്കി.
''പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈ വിഷയം ചിലരെ കൊണ്ട് ഏറ്റുപിടിപ്പിച്ചു. അവര്‍ കോടതിയെ സമീപിച്ചു. കോടതി ആ സ്ത്രീയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കി. ഇതോടെയാണ് പൌരത്വ ഭീഷണി ഉയര്‍ന്നതെ''ന്നും അര്‍ഷദ് മഅദനിയും വിശദീകരിക്കുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ പൌരത്വം ചോദ്യം ചെയ്യലുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്. ഇത് സമാധാനന്തരീക്ഷം തകര്‍ക്കുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ജംയ്യിത്തുല്‍ ഉലമ ഹിന്ദ് നേതൃത്വം വ്യക്തമാക്കി.