എന്‍ഡിടിവിക്കെതിരായ സി.ബി.ഐ നടപടി; മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം

Update: 2018-05-23 08:18 GMT
എന്‍ഡിടിവിക്കെതിരായ സി.ബി.ഐ നടപടി; മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സംഗമം
Advertising

പ്രതികരിക്കാതെ ചുരുണ്ടുകൂടിയാല്‍ ഇത്തരം ഭരണകൂട ഭീകരത നാളെ എല്ലാവരെയും തേടി വരുമെന്ന് എന്‍ഡിടിവി സഹ ഉടമ പ്രണോയ് റോയ് പറഞ്ഞു.

Full View

എന്‍ഡിടിവിക്കെതിരായ സി.ബി.ഐ നടപടിക്കെതിരെ ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും പ്രതിഷേധ സംഗമം. എതിര്‍ സ്വരങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഭരണകൂട നീക്കം അനുവദിക്കാനാകില്ലെന്ന് സംഗമം അഭിപ്രായപ്പെട്ടു. പ്രതികരിക്കാതെ ചുരുണ്ടുകൂടിയാല്‍ ഇത്തരം ഭരണകൂട ഭീകരത നാളെ എല്ലാവരെയും തേടി വരുമെന്ന് എന്‍ഡിടിവി സഹ ഉടമ പ്രണോയ് റോയ് പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, മുന്‍ കേന്ദ്ര മന്ത്രിയും മധ്യമപ്രവര്‍ത്തകനുമായ അരുണ്‍ഷൂരി, മുതിര്‍ന്ന നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ തുടങ്ങി മാധ്യമ രാഷ്ട്രീയനിയമ രംഗങ്ങളിലെ പ്രമുഖര്‍ പ്രതിഷേധ സംഗമത്തിനെത്തി. എതിര്‍സ്വരങ്ങളുടെയും മാധ്യസ്വാതന്ത്രത്തിന്റെയും മേലുള്ള അധിനിവേശമാണ് മോദീ സര്‍ക്കാരിന് കീഴില്‍ മൂന്ന് കൊല്ലമായി നടക്കുന്നതെന്ന് അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തെ തര്‍ക്കാന്‍ മറ്റൊരു മാധ്യമത്തെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും ഷൂരി.

എന്‍ ഡി ടി വി ക്കെതിരായ നീക്കം എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള അപായ സൂചനയാണെന്ന് എന്‍ഡിടിവി സഹ ഉടമ പ്രണോയ് റോയ് പറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്കില്‍ 48 കോടിരൂപയുടെ വായ്പ തിരിച്ചടക്കാനുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം എന്‍ഡിടിവി സഹ ഉടമ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും വസതികളില്‍ കഴിഞ്ഞ ദിവസമാണ് സി.ബി.ഐ പരിശോധന നടത്തിയത്.

Tags:    

Similar News