ജുനൈദിന്‍റെ കൊലപാതകം: പ്രധാനമന്ത്രിയുടെ മൌനം വിവാദമാകുന്നു

Update: 2018-05-23 16:58 GMT
Editor : admin
ജുനൈദിന്‍റെ കൊലപാതകം: പ്രധാനമന്ത്രിയുടെ മൌനം വിവാദമാകുന്നു
Advertising

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാഷിമിന് ഇളയ സഹോദരനെ നഷ്ടമായതെന്നും മോദിയുടെ വസതിയില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ ദൂരത്താണ് ഈ കുടുംബം താമസിക്കുന്നതെന്നും ഓര്‍മ്മപ്പെടുത്തിയ ഒരു ട്വീറ്റ് ....

ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഹരിയാനയില്‍ ട്രെയിനില്‍ വെച്ച് ഒരു സംഘം ആളുകള്‍ ജുനൈദ് എന്ന പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൌനം വിവാദമാകുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്നത്തില്‍ പാലിക്കുന്ന മൌനമാണ വിമര്‍ശങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുള്ളത്.

പോര്‍ച്ചുഗല്‍ സന്ദര്‍ശനം നടത്തിയ മോദി ലിയോണര്‍ ബലേസയുടെ ഇളയ സഹോദരന്‍റെ മരണത്തിലുളള ദുഖം പങ്കുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചിരുന്നത്. ഇതിന് മറുപടിയായി വലിയ തോതിലുള്ള വിമര്‍ശങ്ങളാണ് ട്വിറ്റുകളുടെ രൂപത്തില്‍ വന്നിട്ടുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാഷിമിന് ഇളയ സഹോദരനെ നഷ്ടമായതെന്നും മോദിയുടെ വസതിയില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ ദൂരത്താണ് ഈ കുടുംബം താമസിക്കുന്നതെന്നും ഓര്‍മ്മപ്പെടുത്തിയ ഒരു ട്വീറ്റ് എന്നിട്ടും പ്രധാനമന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ച് കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

ജുനൈദിന്‍റെ ജേഷ്ഠനായ ഹാഷിമും ആക്രമണത്തിന് വിധേയനായിരുന്നു. 2015 സെപ്റ്റംബറില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുഹമ്മദ് അഖലാഖിനെ ഒരു സംഘം വീട്ടില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തിയപ്പോഴും സമാന മൌനമായിരുന്നു പ്രധാനമന്ത്രി അവലംബിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം ബീഹാറിലെ ഒരു തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിച്ച പ്രധാനമന്ത്രി നിയമം ആരും കയ്യിലെടുക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News