ജിഎസ്ടിക്കെതിരായ പ്രതിഷേധം തുടരുന്നു

Update: 2018-05-23 08:41 GMT
Editor : Subin
ജിഎസ്ടിക്കെതിരായ പ്രതിഷേധം തുടരുന്നു
Advertising

സൂറത്തിലെ അനിശ്ചിതകാല സമരം രാജ്യത്തിന്റെ വസ്ത്ര നിര്‍മ്മാണവിപണന മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചരക്ക് സേവന നികുതി നടപ്പിലാക്കി രണ്ടാഴ്ച നിന്നിട്ടിട്ടും അവസാനിക്കാതെ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ വരാണസി, ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്നു മുതല്‍ അടച്ചിട്ട വിവിധ മാര്‍ക്കറ്റുകള്‍ ഇതുവരെ തുറന്നിട്ടില്ല. സൂറത്തിലെ അനിശ്ചിതകാല സമരം രാജ്യത്തിന്റെ വസ്ത്ര നിര്‍മ്മാണവിപണന മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചരക്ക് സേവന നികുതി സമ്പ്രദായം രണ്ടാഴ്ച പൂര്‍ത്തിയാക്കിയ 14 ആം തിയ്യതി ഗുജറാത്തിലെ സൂറത്തില്‍ നടന്ന വസ്ത്ര വ്യാപരികളുടെയും നിര്‍മ്മാതാക്കളുടെയും സമരമാണിത്. കക്ഷി രാഷ്ട്രീയ ഭേതമന്യേ ഒരു ലക്ഷത്തിലധം പേര്‍ ഈ സമരത്തില്‍ പങ്കെടുത്തു. ദിനംപ്രതി ശരാശരി 150 കോടി രൂപയുടെ വസ്ത്രങ്ങള്‍ ഉല്‍പദിപ്പക്കുന്ന സൂറത്തിലെ മില്ലുകള്‍ 18 ദിവസമായി നിശ്ചലമാണ്. അഹമ്മദാബാദിലും സ്ഥിതി സമാനം. 165 കേന്ദ്രങ്ങളിലായി 75000 വില്‍പന കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുന്നു. വരാണസിയില്‍ പട്ട് സാരികള്‍ നെയ്യുന്ന നെയ്ത്തുകാരും തറികള്‍ അടച്ച് സമരത്തിലാണ്. ജമ്മുകാശ്മീരിലെ ശ്രീനഗറിലും സമരം അവസാനിച്ചിട്ടില്ല. നേരത്തെ നൂലിന് മാത്രം നല്‍കിയിരുന്ന നികുതി ഇപ്പോള്‍ ഉല്‍പാദനത്തിന്റെ ഓരോഘട്ടത്തിലും നല്‍കേണ്ട അവസ്ഥയാണെന്നാണ് വസ്ത്ര മേഖലയിലുള്ളവരുടെ ആക്ഷേപം. വസ്ത്രള്‍ക്ക് 5 ശതമാനമാണ് ജി എസ്ടിയിലെ ചുരുങ്ങിയ നികുതി.

മുഖ്യധാര ദേശീയ മാധ്യമങ്ങളൊന്നും അത്ര കണ്ട് ഏറ്റു പിടിക്കാത്ത സമരങ്ങള്‍ കൂടിയാണിത്. വ്യാപാരികളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ മാത്രമല്ല, ഉപഭോക്താക്കള്‍ക്കുള്ള അവ്യക്തതകളവസാനിപ്പിക്കാനും ഇതുവരെ കേന്ദ്ര സര്‍ക്കാരിനായിട്ടില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News