സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ചെക്ക് ബുക്കുകള്‍ അസാധുവാകുന്നു

Update: 2018-05-23 09:39 GMT
Editor : admin
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ചെക്ക് ബുക്കുകള്‍ അസാധുവാകുന്നു
Advertising

പഴയ ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ഉപയോക്താവായിരുന്നോ നിങ്ങള്‍? എങ്കില്‍ കൈവശമുള്ള ചെക്ക് ബുക്കുകള്‍ അതിവേഗം ഉപയോഗിച്ച് തീര്‍ക്കേണ്ടി വരും. പഴയ ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ആറ് അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐഎഫ്എസ് കോഡുമാണ് ചരിത്രമാകാന്‍ പോകുന്നത്.

ഒരു ട്വീറ്റ് സന്ദേശത്തിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്. പഴയ ചെക്ക് ബുക്കുകള്‍ മടക്കി നല്‍കി പുതിയ ഐഎഫ്സി കോഡോടു കൂടിയ ചെക്ക് ബുക്കുകള്‍ സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പ് പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News