നഴ്സുമാരുടെ ശമ്പള പരിഷ്കരണം: ആശുപത്രി മാനേജ്മെന്‍റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Update: 2018-05-24 01:06 GMT
Editor : Muhsina
നഴ്സുമാരുടെ ശമ്പള പരിഷ്കരണം: ആശുപത്രി മാനേജ്മെന്‍റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
Advertising

നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് തിരിച്ചടി..

നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് തിരിച്ചടി. സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സമതിയില്‍ അര്‍ഹമായ പ്രാധിനിത്യം കിട്ടിയില്ലെന്ന് മാനേജ് മെന്‍റുകള്‍ ഹരി‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇക്കാര്യം എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല എന്നാണ് സുപ്രീം കോടതി നേരത്തെ ചോദിച്ചത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ഹര്‍ജിയെ എതിര്‍ത്തിരുന്നു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News