55,000 രൂപയടച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ബാര്‍ സോപ്പ്

Update: 2018-05-24 00:37 GMT
Editor : Jaisy
55,000 രൂപയടച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് ബാര്‍ സോപ്പ്
Advertising

മഹാരാഷ്ട്രയിലെ പനവേല്‍ സ്വദേശിയായ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഫോണ്‍ ബുക്ക്‌ ചെയ്തത്

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തുടരുകയാണ്. മുംബൈ സ്വദേശിയായ സോഫ്റ്റ്‍വെയര്‍ എന്‍ജിനിയറാണ് ഇത്തവണ തട്ടിപ്പിനിരയായത്. 55,000 മുന്‍കൂര്‍ അടച്ച് ഫ്ലിപ്പ്കാര്‍ട്ടില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഒടുവില്‍ കിട്ടിയത് ബാര്‍സോപ്പാണ്.

മഹാരാഷ്ട്രയിലെ പനവേല്‍ സ്വദേശിയായ തബ്രെജ് മെഹബൂബ് നഗ്രാലിയാണ്(26) ഫോണ്‍ ബുക്ക്‌ ചെയ്തത്. ജനുവരി 22 ന് ഫ്ലിപ്കാര്‍ട്ടിന്റെ പായ്ക്കറ്റ്നഗ്രാലിയുടെ വീട്ടില്‍ എത്തി. എന്നാല്‍ പായ്ക്കറ്റിനുള്ളില്‍ മൊബൈല്‍ ഫോണിന് പകരമുണ്ടായിരുന്നത് ബാര്‍ സോപ്പായിരുന്നെന്ന് യുവാവ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവിനാഷ് ഷിങ്‌തെ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് പ്രതിനിധി പറഞ്ഞു.

2016ലും സമാന സംഭവം നടന്നിരുന്നു. ഫ്ലിപ്കാര്‍ട്ട് വഴി സാംസംഗ് ഗ്യാലക്സി നോട്ട് 4 ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിച്ചതും ബാര്‍ സോപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം ആമസോണ്‍ വഴി വണ്‍ പ്ലസ് 5 ബുക്ക് ചെയ്ത് ലഭിച്ചത് സോപ്പായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News