പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഞ്ചില്‍ കോടികളുടെ തട്ടിപ്പ്

Update: 2018-05-24 00:19 GMT
പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഞ്ചില്‍ കോടികളുടെ തട്ടിപ്പ്
Advertising

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഞ്ചില്‍ 11, 360 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. അനധികൃതമായി ചില അക്കൌണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയെന്ന്..

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രാഞ്ചില്‍ 11, 360 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. അനധികൃതമായി ചില അക്കൌണ്ടുകളിലേക്ക് പണം കൈമാറിയതായി കണ്ടെത്തിയെന്ന് ബാങ്ക് അധികൃതര്‍ തന്നെയാണ് വ്യക്തമാക്കിയത്. ഈ ഇടപാടുകളെ അടിസ്ഥാനപ്പെടുത്തി മറ്റ് ബാങ്കുകള്‍ വിദേശത്ത് വായ്പ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

Full View

രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ മുംബൈ ബ്രീച്ച് കാന്‍ഡി ബ്രാഞ്ച് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഏകദേശം 11330 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. ചില പ്രത്യേകവ്യക്തികളുടെ അക്കൌണ്ടിലേക്ക് അനധികൃതമായി പണം കൈമാറ്റം ചെയ്യപ്പെട്ടു. ഇത് ഉദ്യോഗസ്ഥരുടേയും അക്കൌണ്ട് ഉടമകളുടേയും മൌനാനുവാദത്തോടെയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ അനധികൃത ഇടപാടുകളുടെ അടിസ്ഥാനത്തില്‍ മറ്റ് ബാങ്കുകള്‍ ഇടപാടകാര്‍ക്ക് വിദേശത്ത് വായ്പ നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

എന്നാല്‍ ആരെല്ലാമാണ് തട്ടിപ്പില്‍ ഉള്‍പ്പെട്ടതെന്നും ഏതെല്ലാം ബാങ്കുകളാണ് ഇവര്‍ക്ക് വിദേശത്ത് വായ്പ അനുവദിച്ചതെന്നും പി.എന്‍.ബി വ്യക്തമാക്കിയില്ല. തട്ടിപ്പ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള അന്വേഷണ ഏജന്‍സികളെ അറിയിച്ചതായും ബാങ്ക് വ്യക്തമാക്കി. ഇടപാട്മൂലം ബാങ്കിനുണ്ടാവുന്ന നഷ്ടം ബാങ്ക് വഹിക്കേണ്ടിവരുമോയെന്നത് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമേ സ്ഥിരീകരിക്കാനാവൂവെന്നും ബാങ്ക് അറിയിച്ചു. തട്ടിപ്പ് വാര്‍ത്ത പുറത്ത് വന്നതോടെ ബാങ്കിന്‍റെ ഓഹരിവിലയിലും ഇടിവ് രേഖപ്പെടുത്തി.

Tags:    

Similar News