രണ്ടാമൂഴത്തിനു താല്‍പര്യമില്ലെന്ന് രഘുറാം രാജന്‍
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനു താല്‍പര്യമില്ലെന്ന് ഡോ രഘുറാം രാജന്‍. സഹപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തിലാണ് രഘുറാം രാജന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അധ്യാപനവൃത്തിയിലേക്ക് മടങ്ങിപ്പോകാനാണ് തനിക്ക് താല്‍പാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനു താല്‍പര്യമില്ലെന്ന് ഡോ രഘുറാം രാജന്‍. സഹപ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തിലാണ് രഘുറാം രാജന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. അധ്യാപനവൃത്തിയിലേക്ക് മടങ്ങിപ്പോകാനാണ് തനിക്ക് താല്‍പാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ റിസര്‍വ്വ് ബാങ്കില്‍ രാജന്‍റെ ഭാവിയെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. രാജന് രണ്ടാം ഊഴമനുവദിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‍മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വിവാദമായിരുന്നു. താന്‍ റിസര്‍വ്വ് ബാങ്കിന്‍റെ സാരഥ്യം ഏറ്റെടുത്ത സമയത്ത് ഇന്ത്യുയുടെ സാമ്പത്തിക നില ഏറെ പരിതാപകരമായിരുന്നു. ഏറ്റവും ദുര്‍ബലമായ സാമ്പത്തിക വ്യവസ്ഥയുള്ള 5 രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു നമ്മുടെ സ്ഥാനം. രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു കൊണ്ടിരിക്കുകയും നാണയപ്പെരുപ്പം ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമായിരുന്നു അത്. പദവിയേറ്റെടുത്ത ഉടനെ നിങ്ങളോട് കൂടിയാലോചിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഈ പ്രശ്നങ്ങളെ നേരിടാന്‍ ഒരു സാമ്പത്തിക നയരേഖയുണ്ടാക്കാനും സാധിച്ചു. അന്ന് ലക്ഷ്യമിട്ടിരുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും രാജന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരുടെ ഉറച്ച പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം തന്‍റെ പിന്‍ഗാമിക്ക് ആശംസകള്‍ നേരുകയും ചെയ്തു.