കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇരകളുടെ കുടുംബം

Update: 2018-05-25 07:11 GMT
Editor : Damodaran
കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇരകളുടെ കുടുംബം
Advertising

പ്രതികളെ പിടികൂടുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നല്‍കിയ 24 മണിക്കൂര്‍ സമയം ഇന്നലെ അവസാനിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹര്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇരകളാക്കപ്പെട്ടവരുടെ കുടുംബം.പ്രതികളെ പിടികൂടുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നല്‍കിയ 24 മണിക്കൂര്‍ സമയം ഇന്നലെ അവസാനിച്ചിരുന്നു.

അക്രമി സംഘത്തില്‍ എട്ട് പേര്‍ ഉണ്ടായിരുന്നു എന്നും മൂന്ന് പേരെ മാത്രമാണ് പോലീസിന് പിടികൂടാനായതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവം നടനന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റക്കാരെ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ആത്മഹത്യാ ഭീഷണിയുമായി ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ടവരുടെ കുടുംബമെത്തിയത്.

പ്രതിഷേധം വ്യാപകമായതോടെ ഉത്തപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു എങ്കിലും അനുവദിച്ച സമയം അവസാനിച്ചിട്ടും അറസ്റ്റ് രേഖപ്പെടുത്തയ്ത് മൂന്ന് പേരുടെ മാത്രമാണ്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായതായാണ് വിലയിരുത്തല്‍. പോലീസ് പോസ്റ്റിന് 100 മീറ്റര്‍ അകലെ സംഭവമുണ്ടായിട്ടും പൊലീസ് അറിഞ്ഞില്ലെന്നും സംഭവസമയത്ത് 100 ലേക്ക് പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. കാര്‍ ഇരുന്പ് ദണ്ഡില്‍ ഇടിച്ചപ്പോഴാണ് നിര്‍ത്തിയത്. തുടര്‍ന്ന് അക്രമികള്‍ തോക്ക് കാണിച്ച് കാര്‍ ചതുപ്പിലേക്ക് നീക്കുകയായിരുന്നു. മകളെയും ഭാര്യയേയും സമീപത്തെ വയയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് പറയാനാകുന്നില്ലെന്നും അക്രമി സംഘത്തില്‍ എട്ട് പേര്‍ ഉണ്ടായിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News