വരാനിരിക്കുന്നത് ഡീമോദിറ്റൈസേഷന്‍: മമത ബാനര്‍ജി
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. മോദിയുടേത് പൊള്ളയായ വാഗ്ദാനമെന്നും ജനങ്ങളോടെ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്ജോവാല പറഞ്ഞു. മോദിയുടേത് പ്രീബജറ്റ് പ്രസംഗമെന്നും വരാനിരിക്കുന്നത് ഡീമോദിറ്റൈസേഷനെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പുതിയതൊന്നുമില്ലെന്നും രാജ്യത്തെ കടുത്ത സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിയിട്ടതിന് ജനങ്ങളോട് മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്ജോവാല പറഞ്ഞു. പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ധനകാര്യമന്ത്രിയുടെ പദവിയേറ്റെടുത്ത് നടത്തിയ പ്രസംഗം മാത്രമായിരുന്നു മോദിയുടെതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. കള്ളപ്പണത്തിന്റെയും നോട്ട് അസാധുവാക്കലിന്റെയും പ്രധാന അജണ്ടയില്‍ നിന്ന് പ്രധാനമന്ത്രി വ്യതിചലിച്ചു. നോട്ട് അസാധുവാക്കലിന്റെ അവസാനവും ഡിമോദിറ്റൈസേഷന്റെ തുടക്കവുമായിരുന്നു അത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് ബുദ്ധിയില്ലെന്ന് തെളിയിച്ചെന്നും മമതാ ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ പ്രഖ്യാപനങ്ങള്‍ പാഴായെന്നും കള്ളപ്പണമോ അഴിമതിയോ നിയന്ത്രിക്കാനായിട്ടില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും പറഞ്ഞു.