ദേശസ്നേഹം വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈനിക സ്കൂളുകളാക്കണമെന്ന് കേന്ദ്രം

Update: 2018-05-25 17:45 GMT
Editor : Ubaid
ദേശസ്നേഹം വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈനിക സ്കൂളുകളാക്കണമെന്ന് കേന്ദ്രം
Advertising

ആദ്യ നടപടിയെന്ന നിലയില്‍ കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ സൈനിക സ്കൂളിന്റെ മാതൃക നടപ്പാക്കാൻ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‍സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു

ജനങ്ങളില്‍ ദേശസ്നേഹം വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സൈനിക സ്കൂളുകളുടെ മാതൃകയിൽ ഉടച്ചുവാർക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. മാനവശേഷി മന്ത്രാലയത്തിനാണു പ്രധാനമന്ത്രിയുടെ ഓഫിസ് ഇങ്ങനെയൊരു നിർദേശം നൽകിയത്. വിദ്യാർഥികളിൽ ദേശസ്നേഹവും അച്ചടക്കവും ശാരീരിക ക്ഷമതയും വളർത്തുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരിക്കുന്നു. മാനവശേഷി മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശം ചർച്ചചെയ്‍തതായും റിപ്പോര്‍ട്ടുണ്ട്.

ആദ്യ നടപടിയെന്ന നിലയില്‍ കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ സൈനിക സ്കൂളിന്റെ മാതൃക നടപ്പാക്കാൻ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‍സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി.ബി.എസ്.ഇയുമായും നിർദേശം ചർച്ച ചെയ്തു. കെ.വി, ജെ.എൻ.വി എന്നിവിടങ്ങളിൽ സൈനിക സ്കൂൾ മാതൃക നടപ്പാക്കാൻ പ്രയാസമുണ്ടാകില്ലെന്നാണു കേന്ദ്രത്തിന്റെ കണക്കുക്കൂട്ടൽ. രാജ്യത്താകമാനം 20,000 സ്വകാര്യ സ്കൂളുകൾ സി.ബി.എസ്.ഇക്ക് കീഴിലുണ്ട്. നിലവിൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ 25 സൈനിക സ്കൂളുകളാണു പ്രവർത്തിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News