ഒളിക്യാമറാ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ വിദേശപണവും ഗൂഢാലോചനയുമെന്ന് മമത
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ഒളിക്യാമറാ ദൃശ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആ പണമെല്ലാം എവിടെ നിന്ന് വന്നു? എല്ലാം വിദേശപണമാണെന്ന് മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് മമതയുടെ പ്രതികരണം.
ഒളിക്യാമറ ഓപറേഷന്‍ നടത്തിയ വ്യക്തിയുമായി കൂടിയാലോചന നടത്തിയ ബിജെപി, കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ആരാണെന്ന് അറിയണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി താന്‍ തിരക്കിലാണ്. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വിശദമായി അന്വേഷിക്കുമെന്നും മമത വ്യക്തമാക്കി.
നാരദ എന്ന വെബ്സൈറ്റാണ് തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 11 പേരുടെ ദൃശ്യങ്ങളാണ് വെബ്സൈറ്റ് പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ വ്യാജമാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ വിശദീകരണം. അതേസമയം ലോക് സഭ എത്തിക്സ് കമ്മറ്റി ആരോപണവിധേയരായ നേതാക്കളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.