മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം വ്യാപകം

Update: 2018-05-25 10:03 GMT
Editor : Subin
മെഡിക്കല്‍ പ്രവേശനം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധം വ്യാപകം
Advertising

അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ ഷണ്‍മുഖത്തിന്റെ മകള്‍ അനിതയാണ് മെഡിക്കല്‍ പ്രവേശം ലഭിക്കാത്തതിന് ആത്മഹത്യ ചെയ്തത്. പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശം ലഭിക്കാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അനിതയുടെ മരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാണ് ഉത്തരവാദികളെന്ന് പ്രതിപക്ഷം ആരോപിച്ചു.

Full View

അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ ഷണ്‍മുഖത്തിന്റെ മകള്‍ അനിതയാണ് മെഡിക്കല്‍ പ്രവേശം ലഭിക്കാത്തതിന് ആത്മഹത്യ ചെയ്തത്. പ്ലസ് ടുവിന് 98 ശതമാനം മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആത്മഹത്യയില്‍ പ്രതിഷേധിച്ച് പെരമ്പല്ലൂര്‍, അരിയല്ലൂര്‍ മേഖലകളില്‍ ഒരു വിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

വിവിധ സംഘടനകള്‍ ചെന്നൈയിലും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലിസ് അനുമതി നല്‍കിയിട്ടില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News