ബിഹാറില്‍ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മുന്‍പ് ഡാം തകര്‍ന്നു
ഒരു അണക്കെട്ട് കൂടി അഴിമതിയുടെ ബലിയാടായിരിക്കുന്നു എന്നായിരുന്നു സംഭവത്തോടുള്ള ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം.
ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡാം തകര്‍ന്നു. ബിഹാര്‍ ഭഗല്‍പൂരിലാണ് സംഭവം. ബതേശ്വര്‍സ്ഥന്‍ ഗംഗ പമ്പ് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഡാമാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍വഹിക്കാനിരുന്ന ഉദ്ഘാടനം മാറ്റിവച്ചു. ഒരു അണക്കെട്ട് കൂടി അഴിമതിയുടെ ബലിയാടായിരിക്കുന്നു എന്നായിരുന്നു സംഭവത്തോടുള്ള ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം.
ബിഹാറിലേക്കും ഹരിയാനയിലേക്കും ജലസേചനം ലക്ഷ്യമിട്ട് 1977ലാണ് ഡാമിന്‍റെ പണി തുടങ്ങിയത്. 40 വര്‍ഷത്തിന് ശേഷം 389 കോടി ചിലവില്‍ പൂര്‍ത്തിയാക്കിയ ഡാം പക്ഷെ ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്നു. ഇന്നലെ വൈകീട്ട് പരിശോധനക്കായി ഡാമില്‍ വെള്ളം നിറച്ചതോടെയാണ് ഡാമിന്റെ പകുതിയോളം തകര്‍ന്നത്. സമീപ പ്രദേശമായ ഭഗല്‍പൂരും കഹല്‍ഗാവും വെള്ളത്തിനടിയിലായി. ഒരു അണക്കെട്ടിനെ കൂടി അഴിമതിയുടെ ബലിയാടാക്കിയിരിക്കുന്നു എന്നും മുഖ്യമന്ത്രി എന്തുകൊണ്ട് നിശബ്ദനായിരിക്കുന്നു എന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പദ്ധതി നിര്‍വ്വഹണത്തിലെ അപാകത നേരത്തെ ചൂണ്ടിക്കാണിച്ചിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും കുറ്റപ്പെടുത്തി. സാങ്കേതിക കാരണത്താല്‍ പദ്ധതി ഉദ്ഘാടനം മാറ്റിവെക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന അറിയിപ്പ്.