ചങ്കൂറ്റമാണ് ഇവളുടെ സൌന്ദര്യം, ക്യാറ്റ് വാക്കിനൊരുങ്ങി ആസിഡ് ആക്രമണത്തിലെ ഇര

Update: 2018-05-26 12:24 GMT
Editor : Jaisy
ചങ്കൂറ്റമാണ് ഇവളുടെ സൌന്ദര്യം, ക്യാറ്റ് വാക്കിനൊരുങ്ങി ആസിഡ് ആക്രമണത്തിലെ ഇര
Advertising

ആസിഡ് ആക്രമണത്തിന് ഇരയായി മുഖം നഷ്ടപ്പെട്ട മുംബൈ സ്വദേശി റീഷ്മ ഖുറേഷിയും വിശ്വസിക്കുന്നതും ആന്തരിക സൌന്ദര്യത്തിലാണ്

എത്ര സൌന്ദര്യമുണ്ടെങ്കിലും ആത്മവിശ്വാസമുണ്ടെങ്കിലേ റാമ്പില്‍ തിളങ്ങാന്‍ സാധിക്കുകയുള്ളൂ. സദസിനെ അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റമില്ലെങ്കില്‍ എത്ര ഭംഗിയുണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആസിഡ് ആക്രമണത്തിന് ഇരയായി മുഖം നഷ്ടപ്പെട്ട മുംബൈ സ്വദേശി റീഷ്മ ഖുറേഷിയും വിശ്വസിക്കുന്നതും ആന്തരിക സൌന്ദര്യത്തിലാണ്. അതുകൊണ്ടാണ് ന്യൂയോര്‍ക്കില്‍ അടുത്ത മാസം നടക്കുന്ന ഫാഷന്‍ ഷോയില്‍ ചുവടു വയ്ക്കാന്‍ അവളൊരുങ്ങുന്നത്.

2104ലാണ് റീഷ്മക്ക് തന്റെ മുഖം നഷ്ടപ്പെടുന്നത്. സഹോദര സ്ഥാനീയനായ ഒരു ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് റീഷ്മയെ ആക്രമിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മുഖവും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. പക്ഷേ തോറ്റുകൊടുക്കാന്‍ റീഷ്മ തയ്യാറായില്ല. അവള്‍ തന്റെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ തുങ്ങി. ആസിഡിന്റെ വില്‍പന ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിന്റെ മുന്‍നിരയില്‍ റീഷ്മയുണ്ട്. റീഷ്മയുടെ മേക്ക് അപ്പ് ടിപ്സുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ യു ട്യൂബില്‍ ഹിറ്റാണ്. ഇത് കണ്ടിട്ടാണ് പ്രമുഖ ഫാഷന്‍ കമ്പനിയായ എഫ്റ്റിഎല്‍ മോഡ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന്റെ ഭാഗമാകാന്‍ 19കാരിയായ റീഷ്മയെ ക്ഷണിക്കുന്നത്. സെപ്തംബര്‍ 8ന് നടക്കുന്ന രണ്ട് ഷോകളില്‍ റീഷ്മ ക്യാറ്റ് വാക്ക് നടത്തും.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആസിഡ് സര്‍വൈവേഴ്സ് ട്രസ്റ്റ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 500നും ആയിരത്തിനുമിടയില്‍ പേര്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പലപ്പോഴും ഇരയാകുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News