ബാങ്കിങ്, ഇന്‍ഷ്യൂറന്‍സ്, സേവന, വ്യവസായ മേഖലകള്‍ സ്തംഭിച്ചു
ഉത്തര്‍ പ്രദേശില വരാണസിയിലും പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലും സമാരാനുകൂലികള്‍ റോഡ് ഉപരോധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടരുന്നു. അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്കില്‍ ബാങ്കിങ്, ഇന്‍ഷ്യൂറന്‍സ്, സേവന മേഖലകളും വ്യവസായ മേഖലയും സ്തംഭനാവസ്ഥയിലാണ്. പശ്ച്മി ബംഗാളുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുമുണ്ടായി.
തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പണിമുടക്ക് ഭാഗികമാണ്. നിരത്തുകളില്‍ പതിവുപോലെ വാഹനങ്ങള്‍ ഒടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്സുമാര്‍ പണി മുടിക്കിയത് ജന ജീവിതത്തെ സാരമായി ബാധിച്ചു. ഉത്തര്‍ പ്രദേശില വരാണസിയിലും പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലും സമാരാനുകൂലികള്‍ റോഡ് ഉപരോധിച്ചു. കൂച്ച് ബിഹാറില്‍ ബസ്സിന് നേരെയുണ്ടായ കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
വിവിധ തെഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബിഹാറിലെ മസൗർഹിയിലും ഒഡീഷയിലെ ഭുവനേശ്വറിലും ട്രൈന്‍ തടഞ്ഞത് മേഖലയിലെ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കൊല്‍ക്കത്ത, ബംഗുളുരു, റാഞ്ചി, ഡല്‍ഹി,മുബൈ അടക്കമുള്ള നഗരങ്ങള്‍ തൊഴിലാളികളുടെ പ്രകടനവും നടന്നു.ബിജെപിയുടെ ട്രേഡ് യൂണിയനായ ബി എം എസ് ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ ട്രേഡ് യൂണിയനുകളും, അനുബന്ധ സംഘടനകളും പണി മുടക്കുന്നുണ്ട്. അസംഘടിത തൊഴിലാളികൾക്കു സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, മിനിമം വേതനം 18,000 രൂപ യാക്കുക തുടങ്ങി 12 ഇന ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ക്കുള്ളത്.