മോദി വര്‍ഗീയധ്രുവീകരണ പ്രസംഗം നടത്തിയെന്ന് കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം, ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ അതിനടുത്ത് ശ്മശാന ഭൂമിയും ഉണ്ടാകണം എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം
യുപി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വിവാദത്തിലേക്ക്. റമദാന് വൈദ്യുതി ഉണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണം, ഖബര്‍സ്ഥാന്‍ ഉണ്ടെങ്കില്‍ അതിനടുത്ത് ശ്മശാന ഭൂമിയും ഉണ്ടാകണം എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി വര്‍ഗീയധ്രുവീകരണം നടത്തുകയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ജാതിയുടെയും മതത്തിന്റെയും പേരില്‍ സമാജ്‌വാദി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന ആരോപണം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഒരു മത വിഭാഗത്തിന് മാത്രമാണ് സൌകര്യങ്ങള്‍ ഒരുക്കുന്നതെന്ന ആരോപണമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.
പ്രധാനമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.