ദലിത് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; 12 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2018-05-27 15:15 GMT
Editor : Damodaran
ദലിത് യുവാവിനെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; 12 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Advertising

ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് മുന്പ് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ വാല്‍മീകിയാണ്....

25 വയസുള്ള ദലിത് .യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് മുന്പ് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ വാല്‍മീകിയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന ആരോപണവുമായി വാല്‍മീകിയുടെ ബന്ധുക്കള്‍ രംഗതെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ വാല്‍മീകിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗതെത്തിയിരുന്നു. ഇത് സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥക്ക് വഴിവച്ചു. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യമമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുള്ള മരണം ഗൌരവകരമായ വിഷയമാണെന്നും ഉത്തരാവിദളായവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News